Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ കമാലിയ ലൈഫ് ഫെസ്റ്റിവൽ 'റെന്റിവ്യൂ' വിന് കൊടിയിറങ്ങി

മയ്യിലിൽ കമാലിയ ലൈഫ് ഫെസ്റ്റിവൽ 'റെന്റിവ്യൂ' വിന് കൊടിയിറങ്ങി

മയ്യിൽ: മദീനത്തുന്നൂർ കമാലിയ കാമ്പസ് ലൈഫ് ഫെസ്റ്റ് റെന്റിവ്യൂ'26 സമാപിച്ചു. ഡീകോടിങ് ഫെയ്റ്റലോർ' എന്ന പേരിൽ രണ്ട് ദിവസം നടന്ന പരിപാടിക്ക്  കാമ്പസ് ഡീൻ കെ. കമാൽ ഹാജി കൊടി ഉയർത്തി. തളിപ്പറമ്പ് മണ്ഡലം എം എൽ എ ഗോവിന്ദൻ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മലയാളം വിഭാഗം അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം വിശിഷ്ടാതിഥിയായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക കാർഷിക മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു. യുസഫ് പാലക്കൽ (മെമ്പർ, കുറ്റ്യാട്ടൂർ പഞ്ചായത്ത്), നിസാർ നമ്പ്രം (മെമ്പർ, മയ്യിൽ പഞ്ചായത്ത്), രനിൽ നമ്പ്രം, സയ്യിദ് പി കെ കെ കുഞ്ഞി തങ്ങൾ, നൂറുദ്ധീൻ ശ ടി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ആദ്യദിനം വൈകീട്ട് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമവും, ഉച്ചക്ക് നടന്ന രക്ഷാ കർതൃ സംഗമവും പരിപാടിക്ക് മാറ്റ് കൂട്ടി. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കരയുടെ സമാപന പ്രാർത്ഥനയോടെ പരിപാടിക്ക് ഗംഭീര പര്യവസാനമായി. മഹല്ല് ഭാരവാഹികളായ ഇബ്രാഹിം ഹാജി പഴശ്ശി, സമീർ, കെ. അബൂബക്കർ പിടി. എ ഭാരവാഹികളും ചേർന്ന് ചടങ്ങിൽ വിജയികളെ അനുമോദിച്ചു.

0/Post a Comment/Comments

Advertisement