Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല 'വിജയാരവം' ഇന്ന്

പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാല 'വിജയാരവം' ഇന്ന്

പാമ്പുരുത്തി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഡിസ്കസ് ത്രോ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ വിദ്യാർത്ഥിനി നജില എം.പിയെയും, വായനശാല - പഞ്ചായത്ത്‌ തലങ്ങളിലെ സർഗോത്സവങ്ങളിലെ വിജയികളെയും ആദരിക്കുന്നതിനായി 'വിജയാരവം' അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു.

ഇന്ന് (2026 നവംബർ 11 ബുധനാഴ്ച) വൈകുന്നേരം 4:30ന് എം.പി ഉമൈബയുടെ വീട് മുറ്റത്താണ് ചടങ്ങ് നടക്കുന്നത്. പാമ്പുരുത്തി സി.എച്ച് സ്റ്റഡി സെന്റർ & സി.ആർ.സി വായനശാലയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നസീർ പി.കെ.പി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.സി ഫാസില എന്നിവർ ഉപഹാര സമർപ്പണം നിർവഹിക്കും.

0/Post a Comment/Comments

Advertisement