പള്ളിപ്പറമ്പ്: നവംബർ 10, 11, 12, 13 തീയതികളിലായി നടന്ന തളിപ്പറമ്പ സൗത്ത് ഉപജില്ലാ കലോത്സവത്തിലെ അറബിക് വിഭാഗത്തിൽ ചരിത്രനേട്ടം കൈവരിച്ച് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി യു.പി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും എൽ.പി വിഭാഗത്തിൽ റണ്ണർ അപ്പും കരസ്ഥമാക്കിയാണ് വിദ്യാലയം ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും അധ്യാപകരുടെ കഠിനാധ്വാനവും കൂട്ടായ പരിശ്രമവുമാണ് ഈ വിജയത്തിന് പിന്നിൽ. വിജയികളായ വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു.

Post a Comment