Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് പാട്ട് ഉത്സവത്തിന് തിരുവത്താഴത്തിന് അരി അളവോടെ ആരംഭം കുറിച്ചു

കണ്ണാടിപ്പറമ്പ് പാട്ട് ഉത്സവത്തിന് തിരുവത്താഴത്തിന് അരി അളവോടെ ആരംഭം കുറിച്ചു

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള തിരുവത്താഴത്തിനുള്ള അരി അളവ്
കണ്ണാടിപ്പറമ്പ് : വടക്കേ മലബാറിലെ പാട്ടുത്സവ കാലത്തിന് ആരംഭം കുറിച്ച് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരി അളക്കൽ ചടങ്ങ് നടന്നു. നാളെ (10-11.2026 ) രാവിലെ ഉഷ:പൂജ, ഉഷപ്പാട്ട്, നവക പൂജ, നവകാഭിഷേകം, വിശേഷാൽ ഉച്ചപൂജ, പാട്ട് കളം വരയൽ, അത്താഴപൂജ, തിരുവായുധം എഴുന്നള്ളത്തും വടക്കേക്കാവിൽ പാട്ടുതറയിൽ നാഗപ്പാട്ടും തിരിച്ച് എഴുന്നള്ളത്തും കളം പൂജ, കളംമായ്ക്കൽ, കളത്തിലരി, ചടങ്ങോടെ പാട്ടുത്സവം സമാപിക്കും. വിശേഷാൽ പൂജകൾക്ക് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും കളം വരയലിന് മരുതായി സതീശൻ നമ്പ്യാരും മുഖ്യ കാർമികത്വം നൽകും.

0/Post a Comment/Comments

Advertisement