Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പാട്ട് ഉത്സവം നാളെ തുടങ്ങും

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പാട്ട് ഉത്സവം നാളെ തുടങ്ങും

 


കണ്ണാടിപ്പറമ്പ് : ധർമ്മശാസ്താക്ഷേത്രത്തിലെ കളത്തിലരിയും പാട്ടും ഉത്സവം ഒൻപതിന് തുടങ്ങും. വൈകീട്ട് ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിന്റെ  കാർമികത്വത്തിൽ  തിരുവത്താഴത്തിന് അരി അളവോടെയാണ് പരിപാടി. പത്തിന് രാവിലെ ഉഷ:പ്പൂജ, തുടർന്ന് ഉഷപ്പാട്ട്, നവക പൂജ നവകാഭിഷേകം ഉച്ചപൂജ എന്നിവ നടക്കും, പാട്ട് വൈകീട്ട് ദീപാരാധന തുടർന്ന് തിരുവായുധം എഴുന്നള്ളത്ത്, വടക്കേ കാവിൽ നാഗപ്പാട്ട്, തിരിച്ചെഴുന്നള്ളത്ത്, കളപൂജ, കളംമായ്ക്കൽ, കളത്തിലരി, പ്രസാദ വിതരണം എന്നിവ നടക്കും. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും കളം വരയൽ ചടങ്ങിന് കരിയിൽ സതീശൻ നമ്പ്യാർ മരുതായിയും മുഖ്യ കാർമികത്വം വഹിക്കും തുലാമാസത്തെ മൂന്നാംശനി  ദിനത്തിൽ ശനീശ്വരനെ തൊഴാനും ഞായറാഴ്ച വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ നടന്ന ഏകാദശ രുദ്രജപവും ധാരയും മൃത്യുഞ്ജയ ഹോമവും ദർശിക്കാനും നിരവധി ഭക്തരെത്തി.

0/Post a Comment/Comments

Advertisement