കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കരുതൽ പദ്ധതി വീട്ടിലേക്കൊരോട്ടോ പദ്ധതിയിൽ പതിമൂന്നാമത്തെ റോഡിൻ്റെ കുറ്റിയടി നടന്നു. വാർഡ് 18 പൊറോളത്ത് എം.സി പത്മനാഭൻ , കെ.കെ പത്മാവതി, കെ നാരായണൻ, ടി. ഒ പ്രേമകുമാരി, എം.വി രമേശൻ എന്നവരുടെ കുടുംബത്തിനാണ് ഇതിൻ്റെ ഭാഗമായി ഒരു ചെറു വാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. കെ കമാൽ ഹാജി, സി പത്മാവതി, പി. പി വാസന്തി, ഷാഹിദ കെ.കെ എന്നവരുടെ ഭൂമിയാണ് ഇതിനായ് വിട്ടു നല്കിയത്. ഈ കുടുംബത്തെ തളിപ്പറമ്പ് എം എൽ എ ബഹു. ടി.കെ ഗോവിന്ദൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡൻ്റ് എം.വി സുശീല , പഞ്ചായത്തംഗം യൂസഫ് പാലക്കൽ, കെ അച്ചുതൻ , വാർഡ് വികസന സമിതി കൺവീനർ എൻ.സി ശശീന്ദ്രൻ മാസ്റ്റർ, മുഹമ്മദി ഹാജി, ടി.സി മോഹനൻ, എം.സി പത്മനാഭൻ എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ പഞ്ചായത്തിൽ 26 കുടുംബത്തിന് റോഡെന്ന സ്വപ്നം സഫലമായി.

Post a Comment