കൊളച്ചേരി : ചേലേരി ചന്ദ്രോത്ത് കണ്ടി സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിന്റെ ഒൻപതാം വാർഷിക ശിബിരം നടത്തി. ആധ്യാത്മിക സദസ്സ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉൽഘാടനം നിർവഹിച്ചു. സാന്ദീപനി ധർമ്മപഠന വിദ്യാലയം ചെയർമാൻ കെ. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുത്തപ്പൻ മടപ്പുര ക്ഷേത്രം പ്രസിഡൻ്റ് സി. പി. ബാലകൃഷ്ണൻ,പി. കെ.കുട്ടികൃഷ്ണൻ, ഭാർഗ്ഗവി വിശ്വനാഥ്, കെ. മനോജ്, കെഎൻ. രാധാകൃഷ്‌ണൻ, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ ക്ലാസ്സ് നടത്തി. തുടർന്ന് നിതിൻ നാങ്ങോത് മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.
ചടങ്ങിൽ വിദ്യാലയത്തിന്റെ ആചാര്യന്മാർക്ക് പൊന്നാട അണിയിച്ച് ആദരിച്ചു

Post a Comment