Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോൽസവം : ഭിന്നശേഷി വിദ്യാർഥികളുടെ നൃത്ത വിരുന്നിൽ സദസ്സ് നിറഞ്ഞാടി

തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോൽസവം : ഭിന്നശേഷി വിദ്യാർഥികളുടെ നൃത്ത വിരുന്നിൽ സദസ്സ് നിറഞ്ഞാടി

  

മയ്യിൽ:തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോൽസവത്തിൽ സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സിയിലെ ഭിന്നശേഷി വിദ്യാർഥികളുടെ നൃത്ത വിരുന്നിൽ സദസ്സ് നിറഞ്ഞാടി. പൊതുവിദ്യാലയങ്ങളിലെ അഞ്ച് വിദ്യാർഥികളാണ്  നാടോടി നൃത്തം, സെമി ക്ളാസിക്കൽ നൃത്തങ്ങൾ അവതരിപ്പിച്ച് സദസ്സിനെ വിസ്മയിപ്പിച്ചത്. അനിക , ആഗ്നേയ്, നിവേദ്യ , ഗോപ കൃഷ്‌ണ , ബർസ ഫാതിമ എന്നിവരാണ് പരിപാടികൾ അവതരിപ്പിച്ചത് . വിദ്യാർഥികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ ഉപഹാര വിതരണം നടത്തി. ബ്ളോക്ക് പ്രോഗ്രാo ഓഫീസർ കെ. നൗഷാദ് സംസാരിച്ചു. കലോൽസവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം  11 ന്  രാവിലെ 10 ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യും

0/Post a Comment/Comments

Advertisement