മയ്യിൽ:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ ഉദ്ഘാടനം കവിളിയോട്ടു ചാൽ ജനകീയ വായനശാലയിൽ വെച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.സി. വിനോദ് കുമാർ നിർവ്വഹിച്ചു . സ്വാഗത ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ. പി. കെ വിജയൻ അധ്യക്ഷത വഹിച്ചു. വി.വി. പ്രേമരാജൻ സ്വാഗതം ആശംസിച്ചു . ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. സൗമിനി ,വാർഡ് മെമ്പർമാരായ ടി.കെ. ബാലകൃഷ്ണൻ /സന്ധ്യ,, വാണി ദേവി, കെ.കെ. കൃഷ്ണൻ് പി.കെ. ഗോപാലകൃഷ്ണൻ എന്നിവർ ആശംസ നേർന്നു. ശിശു വിദ്യാഭ്യാസം പ്രശ്നങ്ങളും സമീപനവും എന്ന വിഷയത്തിൽ ഡോ. പി. വി പുരുഷോ മൻ ക്ലാസ് നയിച്ചു. തുടർന്ന് സാൻവി പി.വി കഥാപ്രസംഗം അരങ്ങേറി. വി.വി വേണു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Post a Comment