Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ അരി ഉൽപാദക കമ്പനി ലാഭവിഹിതം വിതരണം നടത്തി

മയ്യിൽ അരി ഉൽപാദക കമ്പനി ലാഭവിഹിതം വിതരണം നടത്തി

 


 മയ്യിൽ:  ഫാർമർ പ്രൊഡ്യൂസർ കമ്പനിയായ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ ഷെയർ ഉടമകൾക്കുള്ള   ലാഭവിഹിത വിതരണത്തിൻ്റെ ഉദ്ഘാടനം നടന്നു. മയ്യിൽ  പഞ്ചായത്ത് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ ഓഹരി ഉടമയായ സി.വി.നളിനിക്ക് ചെക്ക് നൽകി ചടങ്ങ് നിർവ്വഹിച്ചു.  കമ്പനി ചെയർമാൻ കെ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാനേജിങ്ങ് ഡയരക്ടർ കെ.കെ.ഭാസ്കരൻ, കമ്പനി ഡയരക്ടർമാരായ ഇ.പി.രാജൻ, യു.രവീന്ദ്രൻ, പി.ബാലകൃഷ്ണൻ, പി.ടി.ഭാസ്കരൻ, യു.ലക്ഷമണൻ എന്നിവർ സംസാരിച്ചു. കമ്പനിക്ക് 621 ഷെയർ ഉടമകളും 29.11 ലക്ഷം രൂപയുടെ പെയ്ഡ് അപ്പ് മൂലധനവു൦ കമ്പനിക്കുള്ളതായി ഭാരവാഹികൾ അറിയിച്ചു

0/Post a Comment/Comments

Advertisement