മയ്യിൽ:പെൻഷൻ പരിഷ്ക്കണ നടപടികൾ പൂർത്തിയാക്കുക,കുടിശ്ശികയായ ക്ഷാമാശ്വാസം തീർത്ത് നൽകുക,മെഡിസെപ്പ് പൊളിച്ചെഴുതുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. എസ്. പി. എ . കൊളച്ചേരി ബ്ലോക്ക് സമ്മേളനം സമാപിച്ചു. പ്രസിഡൻ്റ് എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് പി. ശിവരാമൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ. കെ. മുസ്തഫ, കെ. മാധവൻ
എന്നിവർ റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. സി . രാജൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡൻ്റ് എം. പി. കുഞ്ഞിമൊയ്തീൻ, സെക്രട്ടറി പി. സുഖദേവൻ, കെ. പി . ശശിധരൻ, ടി.പി. രാജീവൻ, പി.കെ. പ്രഭാകരൻ ,സി. വാസു , ജില്ലാ വൈസ് പ്രസിഡൻ്റ് സി. ശ്രീധരൻ, കെ. പി. ചന്ദ്രൻ , എൻ. വി. അമരേന്ദ്രൻ , സി വി കൃഷ്ണൻ,കെ . സി. രമണി, എം ബാലകൃഷ്ണൻ, വി ബാലൻ, ടി പി രാധാകൃഷ്ണൻ , പി പി മുകുന്ദൻ, സി കെ രുഗ്മിണി , കെ ചന്ദ്രൻ , ഇ. ഉണ്ണികൃഷ്ണൻ, ഒ.എം ശൈലജ എന്നിവർ സംസാരിച്ചു. മയ്യിൽ ടൗണിൽ പ്രകടനവും, വനിതാ ഫോറം പ്രവർത്തകരുടെ തിരുവാതിക്കളിയും അരങ്ങേറി.

Post a Comment