Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരി ചന്ദ്രോത്ത് കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര സാന്ദീപനി ധർമ്മപഠന വിദ്യാലയം ഒൻപതാം വാർഷിക ശിബിരം സമാപിച്ചു

ചേലേരി ചന്ദ്രോത്ത് കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര സാന്ദീപനി ധർമ്മപഠന വിദ്യാലയം ഒൻപതാം വാർഷിക ശിബിരം സമാപിച്ചു

ചേലേരി:- ചേലേരി ചന്ദ്രോത്ത് കണ്ടി സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിന്റെ ഒൻപതാം വാർഷിക ശിബിരം നവംബർ 8 ഞായറാഴ്ച രാവിലെ ഭാഗവദ് ഗീതാ ക്ലാസോടുകൂടി ആരംഭിച്ചു.

ആധ്യാത്മിക സദസ്സ് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ മണിക്കൊത്ത് ഉൽഘാടനം നിർവഹിച്ചു.
ചടങ്ങിൽ ശ്രീ. മനോജ്‌ മാസ്റ്റർ, ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ, ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ ക്ലാസ്സ്‌ നടത്തി.
ഉച്ചക്ക് ശേഷം പ്രശസ്ത മെന്ററും മോട്ടിവേറ്ററുമായ നിതിൻ നാങ്ങോത് മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു.

ചടങ്ങിൽ വിദ്യാലയത്തിന്റെ മുഴുവൻ ആചാര്യന്മാരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
സാന്ദീപനി ധർമ്മപഠന വിദ്യാലയം ചെയർമാൻ ശ്രീ സുധാകരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ചടങ്ങിന് വിദ്യാലയം ചെയർമാൻ ശ്രീ സുധാകരൻ, ചന്ദ്രോത്ത്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം പ്രസിഡണ്ട്‌ ശ്രീ. സി. പി. ബാലകൃഷ്ണൻ, സെക്രട്ടറി ശ്രീ. പി. കെ.കുട്ടികൃഷ്ണൻ, മാതൃസമിതി കൺവീനർ ശ്രീമതി. ഭാർഗ്ഗവി വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ 200ൽ ഏറെപേർ പങ്കെടുത്തു. ചടങ്ങ് നാലുമണിയോടെ സമാപിച്ചു.

0/Post a Comment/Comments

Advertisement