ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ക്രഷറിൽ നിന്നുള്ള മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിവിട്ടതിന് പിഴ ചുമത്തി. ചുഴലി കണ്ണാടിപ്പാറയിലുള്ള ഏവൺ സ്റ്റോൺ ക്രഷറിന് എതിരെയാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. ക്രഷറിൽ നിന്നുള്ള പൊടിയുൾപ്പടെയുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. ക്രഷറിലെ മലിനജലം പുറത്തേക്ക് വിടുന്നത് തടയുന്നതിന് നിർദ്ദേശിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ജലം സൂക്ഷിക്കുന്നതിന് പുതുതായി ഒരു ടാങ്ക് നിർമ്മിക്കുകയും തുടർന്നും പുറത്തേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്രഷർ അധികൃതർക്ക് കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം പതിനഞ്ചായിരം രൂപ പിഴ ചുമത്തി. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.പി. സുധീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി താഹിറ പി.യു., ഹേമലത, പ്രകാശൻ എന്നിവർ പങ്കെടുത്തു.

Post a Comment