Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 'ജീവിത നാടകം' കൂട്ടായ്മ സ്നേഹഭവന് കൈത്താങ്ങായി: 300 തലയണയും ഫാനുകളും നൽകി

'ജീവിത നാടകം' കൂട്ടായ്മ സ്നേഹഭവന് കൈത്താങ്ങായി: 300 തലയണയും ഫാനുകളും നൽകി

കൂട്ടിന് ആരുമില്ലാതെ ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പിലെ പത്മനാഭൻ ചേട്ടനെ നവംബർ 12ന് കൂത്തുപറമ്പിനടുത്തുള്ള ആലച്ചേരി അറയങ്ങാട് സ്നേഹഭവനിൽ എത്തിച്ചു.

കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരുടെ വാട്സാപ്പ് കൂട്ടായ്മയായ 'ജീവിത നാടകം' ഗ്രൂപ്പിലെ അംഗങ്ങളും സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇതിനു നേതൃത്വം നൽകിയത്.
സ്നേഹഭവൻ സന്ദർശിച്ചപ്പോൾ അവിടുത്തെ ആവശ്യങ്ങൾ മനസ്സിലാക്കി, അധികൃതർ സഹായം അഭ്യർത്ഥിച്ചു. ഇതേത്തുടർന്ന് ജീവിത നാടകം അംഗങ്ങൾ സുഹൃത്ത് വലയങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് തുക സ്വരൂപിച്ച് 300 തലയണ, 4 സീലിംഗ് ഫാൻ, ബെഡ്ഷീറ്റുകൾ എന്നിവ സ്നേഹഭവനിൽ എത്തിച്ചു.
മാലൂർ സബ് ഇൻസ്പെക്ടർ ശ്രീ ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീവിത നാടകം അംഗങ്ങളുടെ കരോക്കെ ഗാനമേളയും അന്തേവാസികൾക്കൊപ്പം ആനന്ദനൃത്തവും നടന്നു.
ഇതിനായി 'പാട്ടിന്റെ പാലാഴി' വാട്സാപ്പ് കൂട്ടായ്മ അഡ്മിൻ നിശാന്ത് കൂലോത്തിന്റെ ഇടപെടലിലൂടെ പാലാഴി അംഗങ്ങളും സജീവമായി സഹകരിച്ചു.
പോലീസ് ഓഫീസർ രാജേഷ് തളിയിൽ, അനൂപ് മഞ്ചമണ്ടി, സജിത്ത് കൊഴുമ്മൽ, മലബാർ രമേശൻ, ജയൻ പാലങ്ങാടൻ, തങ്കമണി ടീച്ചർ, രതീഷ് എന്നിവർ നേതൃത്വം നൽകി. കുവൈറ്റിലുള്ള പ്രവാസി സന്തോഷ് കാന്തലോട്ട് നിർദ്ദേശങ്ങൾ നൽകി ഏകോപിപ്പിച്ചു. സന്തോഷ് കാന്തലോട്ടിന്റെ ശക്തമായ ഇടപെടലിലൂടെ പ്രവാസ ലോകത്തു നിന്നും നാട്ടിൽ നിന്നും സഹകരിച്ച എല്ലാവർക്കും ജീവിത നാടകം ഗ്രൂപ്പിന്റെ പേരിൽ നന്ദി അറിയിച്ചു. 










0/Post a Comment/Comments

Advertisement