കണ്ണാടിപ്പറമ്പ് വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ തുലാമസ ശനീശ്വര ദർശനത്തിന്റെ ഭാഗമായുള്ള നാലാം ശനി തൊഴൽ ശനിയാഴ്ച വിവിധ വിശേഷാൽ പൂജകളോടെ നടക്കും. രാവിലെ വിശേഷാൽ ശനിപൂജകൾക്ക് ശേഷം എട്ടുമണിക്ക് പുറവൂർ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്ര മാതൃസമിതിയുടെ ഭജനാമൃതം 11 മണിക്ക് ക്ഷേത്രം അയ്യപ്പ സേവാസമിതിയുടെ ഭജൻസ് 12ന് പ്രസാദഊട്ട് എന്നിവ നടക്കും. വിശേഷാൽ വഴിപാടുകളായ ശനിപൂജ നീരാഞ്ജനം നെയ്യ് വിളക്കും എള്ളും തിരിയും ഭഗവതിസേവ കുങ്കുമാർച്ചന രുദ്രാ അഭിഷേകം നെയ്യമൃത് മൃത്യുഞ്ജയ ഹോമം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ദർശന സമയം രാവിലെ 5:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ശനീശ്വര ദർശനത്തിനെത്തുന്ന ഭക്തർക്കായി കെ.എസ്.ആർ.ടി സി നടത്തുന്ന സ്പെഷൽ ബസ് സർവ്വീസ് രാവിലെ 9ന് കണ്ണൂരിൽ നിന്ന് പുറപ്പെടും

Post a Comment