Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി യൂണിറ്റ് ലെൻസ്ഫെഡ്കൺവെൻഷൻ

കൊളച്ചേരി യൂണിറ്റ് ലെൻസ്ഫെഡ്കൺവെൻഷൻ

കൊളച്ചേരി : ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് കൺവെൻഷൻ മയ്യിൽ സാംസ്‌ ഹാളിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ വി.ധനിഷ് അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ പ്രസിഡന്റ് എം ശ്രീജു മുഖ്യാതിഥിയായി. ഏരിയ എക്സിക്യൂട്ടീവ് അംഗം ബാബു പണ്ണേരി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. പ്രമോദ്, കണ്ണൂർ നോർത്ത് ഏരിയ സെക്രട്ടറി കെ മഹേഷ്, ഏരിയ പി.കെ. പ്രഭാകരൻ, എ.ഗോപിനാഥൻ, സെക്രട്ടറി ഷംന എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി. നിഖിൽ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് ക്ഷേമനിധി കൺവീനർ രജിൻ പിരാജ് ക്ഷേമനിധി റിപ്പോർട്ട് അവതരിപ്പിച്ചു.

0/Post a Comment/Comments

Advertisement