മയ്യിൽ: ഒരു മാസത്തിനകം കുലകൾ വരാറായ നൂറിലധികം നേന്ത്ര വാഴകൾ പന്നികൾ നശിപ്പിച്ചു. മയ്യിൽ പഞ്ചായത്തിലെ പെരുവങ്ങൂറിലെ കർഷകരായ പി.വി. അസീസ്, കെ. ചന്ദ്രൻ, കെ.രാജൻ എന്നിവരുടെ നൂറിലധികം വാഴകളാണ് പന്നിക്കൂട്ടമിറങ്ങി കുത്തി മറിച്ചത്. പാട്ടത്തിനെടുത്ത വയലുകളിലാണ് ഇവർ കൃഷിയിറക്കിയിരുന്നത്. കഴിഞ്ഞ വർഷവും ഇതേ വയലിൽ പന്നികളെത്തി അസീസിൻ്റെ വാഴകൾ നശിപ്പിച്ചിരുന്നു. ചെക്കിക്കടവ് പാലത്തിനു സമീപത്തെ പുഴയരികിലെ കാടുകളിൽ നിന്നാണ് പന്നികളെത്തുന്നത്. വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. പഞ്ചായത്തംഗം കെ.അജയൻ വിളനാശം ഉണ്ടായ സ്ഥലം സന്ദർശിച്ചു..

Post a Comment