Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പരിമിതികളെല്ലാം കാറ്റിൽ പറത്തി : സമഗ്ര ശിക്ഷ കണ്ണൂർ ഉൾച്ചേർന്ന കായിക മേളക്ക് പ്രൗഡമായ തുടക്കം

പരിമിതികളെല്ലാം കാറ്റിൽ പറത്തി : സമഗ്ര ശിക്ഷ കണ്ണൂർ ഉൾച്ചേർന്ന കായിക മേളക്ക് പ്രൗഡമായ തുടക്കം

കണ്ണൂർ: വൈവിധ്യങ്ങളാണ് മറിച്ച് വൈകല്യമല്ല നമുക്കെന്ന് ആവർത്തിച്ച് തെളിയിക്കാൻ സമഗ്ര ശിക്ഷയുടെ ജില്ലാ തല ഉൾച്ചേർന്ന കായിക മേളക്ക് തലശ്ശേരിയിൽ വർണാഭമായ തുടക്കം. മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജില്ലയിലെ 15 ബി ആർ സി കളിൽ നിന്നുള്ള 500 ലധികം ഭിന്നശേഷി വിദ്യാർഥികളാണ് പങ്കെടുക്കാനെത്തിയത്. വിദഗ്ദ പരിശീലനം നേടിയ അത് ലറ്റിക്കുകളെ വെല്ലുന്ന രീതിയിലാണ് മാർച്ച് പാസ്റ്റ് നടത്തിയത്. ഡോ: എം നന്ദഗോപൻ ഐ.പി.എസ്. സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നടത്തി. സമഗ്ര ശിക്ഷ ജില്ല പ്രൊജക്ട് കോ ഓർഡിനേറ്റർ എംസി ഹാഷിo അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ സി.വി. എ ജലീൽ, ഡയറ്റ് പ്രിൻസിപ്പൽ ഡോ: എസ്. കെ. ജയദേവൻ , സി.എം. നിധിൻ, തലശ്ശേരി സൗത്ത് ബിപിസി അനിത വടവതി തുടങ്ങിയവർ സംസാരിച്ചു . മുഹമ്മദ് ഇഫ്‌സാൻ പ്രതിജഞ ചൊല്ലി കൊടുത്തു.

(റിപ്പോർട്ട് : എം. കെ. ഹരിദാസൻ)



0/Post a Comment/Comments

Advertisement