മയ്യിൽ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി തോട് നവീകരിക്കാൻ പദ്ധതിക്കായി പ്രാഥമിക പരിശോധനകൾ തുടങ്ങി. വർഷങ്ങളായി നാട്ടുകാരുടെയും കർഷകരുടെയും ആവശ്യങ്ങൾ മുൻ നിർത്തി പഞ്ചായത്തംഗം യൂസഫ് പാലക്കലിൻ്റെ നേതൃത്വത്തിൽ ടി.കെ. ഗോവിന്ദൻ എം എൽ എ ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. കുറ്റ്യാട്ടൂർ കൃഷി ഓഫീസർ, വാർഡ് വികസന സമിതി പ്രവർത്തകർ, കർഷകർ, നാട്ടുകാർ എന്നിവർ വാർഡിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കൃഷി ഓഫീസർ സുരേഷ് കുമാർ, പഞ്ചായത്തംഗം യൂസഫ് പാലക്കൽ, എൻ.സി. ശശിധരൻ, ടി.വി. മൂസാൻ, ടി. ഓ. നാരായണൻ കുട്ടി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു

Post a Comment