മയ്യിൽ: അഖില കേരള മാരാർ ക്ഷേമ സഭ മയ്യിൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും നടത്തി. മയ്യിൽ വ്യാപാരി വ്യവസായി ഹാളിൽ വച്ച് നടന്ന ചടങ്ങ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണ മാരാർ ചാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ. ഇ ഭാസ്കരമാരാർ മുഖ്യാതിഥിയായി. പ്രസിഡൻ്റ് നാരായണ മാരാർ അധ്യക്ഷത വഹിച്ചു. അഡ്വ: കേശവ മാരാർ
ചടങ്ങിൽ സെക്രട്ടറി സുരേഷ് മാരാർ, ട്രഷറർ മനോജ് മാരാർ, കുട്ടികൃഷ്ണ മാരാർ, അനിൽ മാരാർ, സുവിന സുരേന്ദ്രൻ, വേണുഗോപാല മാരാർ എന്നിവർ സംസാരിച്ചു. മാരാർ സമുദായം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. തുടർന്ന് മുതിർന്ന വ്യക്തികൾക്കുള്ള ആദരവും നടന്നു. കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും നടത്തി

Post a Comment