മലപ്പട്ടം: കനത്ത ഇടിമിന്നലിൽ ചൂളിയാട് ചെപ്പന കൊഴുമ്മലിൽ സക്കറിയാക്കയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ചുമർ ഇടിഞ്ഞുവീഴുകയും വൈദ്യുതി മീറ്റർ പൊട്ടിത്തെറിക്കുകയും ചെയ്തു. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായ വീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അനീഷ് കുമാറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Post a Comment