മയ്യിൽ: ഗ്രാമപഞ്ചായത്ത് സമഗ്രമായി നടപ്പിലാക്കുന്ന അങ്കണവാടി @50 അങ്കണതണൽ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന വിപുലമായ സംഘാടക സമിതി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ : സി രവീന്ദ്രനാഥ് മയ്യിൽ ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അസൂത്രണ സമിതി ഉപാധ്യക്ഷൻ യു ജനാർദ്ദനൻ പദ്ധതി വിശദീകരണം നടത്തിചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ വി ശ്രീജിനി, റബ്കോ ചെയർമാൻ ഹരികൃഷ്ണൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ് എ ബാലകൃഷ്ണൻ, ഹസ്സൈനാർ , കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു, ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, മയ്യിൽ പഞ്ചായത്തിലെ എല്ലാ അങ്കണവാടി പ്രവർത്തകരും, അങ്കണവാടി അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ, ആശ പ്രവർത്തകർ, വിവിധ വായനശാല ക്ലബ് ഭാരവാഹികൾ , വ്യാപാര വ്യവസായ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment