Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പറയാനുണ്ടേറെ ചെക്കിക്കടവുകാർക്ക്:

പറയാനുണ്ടേറെ ചെക്കിക്കടവുകാർക്ക്:

മയ്യിൽ: ചെക്കിക്കടവ് പാലത്തിനൂ സമീപത്തെ തീരദേശം കരയിടിച്ചിൽ മൂലം വ്യാപകമായി പൂഴയിൽ പതിച്ചിരിക്കയാണ്. പാലത്തിനായി നിർമിച്ച തൂണുകളിൽ തട്ടിയുള്ള ശക്തമായ കുത്തൊഴുക്കിലാണ് പ്രദേശത്ത് കരയിടിച്ചിൽ വ്യാപകമായതെന്നാണ് പഴമക്കാർ പറയുന്നത്.. പാലത്തിനോട് ചേർന്നുള്ള പുഴയുടെ ഇരു ഭാഗവും കഴിഞ്ഞ കുറേ വർഷങ്ങളായി രൂക്ഷമായ കരയിടിച്ചിൽ നേരിടുകയാണ്. അഞ്ച് വർഷക്കാലമെടുത്താണ് ചെക്കിക്കടവ് പാലം പ്രവൃത്തി പൂർത്തിയാക്കിയിരുന്നത്. ഇതും വലിയ ചർച്ചയായിരുന്നു. പാലത്തിനായുള്ള തൂണിൻ്റെ പ്രവൃത്തി പൂർത്തിയാകാറായപ്പോൾ ചെളിയിൽ അമർന്ന് ചെരിയുകയായിരുന്നു. തുടർന്ന് അടങ്കൽ തുകയിൽ മാറ്റം വരുത്തി ഏറെക്കാലം കാത്തിരുന്നാണ് പാലം പൂർത്തിയാക്കിയത്. എന്നാൽ നിർമാണത്തിനായി പുഴയിൽ നിക്ഷേപിച്ച മണ്ണ് പൂർണ്ണമായും നീക്കം ചെയ്യാത്തതും പുഴയുടെ അരികുകളിൽ കരിങ്കൽ ഭിത്തി കെട്ടാത്തതും തീരദേശത്തിന് കനത്ത ഭീഷണിയാണ് സൃഷ്‌ടിക്കുന്നത്. ചെക്കിക്കുന്ന് തായ്പരദേവതാ സാമ്പ്രദായിക ക്ഷേത്രത്തിനോട് ചേർന്ന ഭൂമി, വലിയ പുരക്കൽ ഷാജിയുടെ വീടിനോട് ചേർന്നുള്ള മുറ്റം എന്നിവ പുഴയെടുത്ത നിലയിലാണ്. വീട് തകരുന്നത് തടയാൻ താർപായ വലിച്ചു കെട്ടിയിരിക്കയാണ്. തീരദേശ സംരക്ഷണത്തിനായി പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം ആർക്കും കേട്ട ഭാവമില്ലെന്നാണ് ആക്ഷേപമുയരുന്നത്. കരിങ്കൽ ഭിത്തി കെട്ടുന്നതിനും പുഴയിലിറക്കിയ മണ്ണ് നീക്കം ചെയ്യാനും വർഷങ്ങളായി പരാതി നൽകുന്ന വരേറെയാണ് ഇവിടെയുള്ളത്.

ബസ് റൂട്ടിനായി അനുയോജ്യമായ പെർമിറ്റ് കിട്ടാത്തത് വിനയാകുന്നു

ചെക്കിക്കടവ് വഴി പൂർണ സമയ ബസ് റൂട്ടിനായി അനുയോജ്യമായ പെർമിറ്റ് ലഭിക്കാത്തതാണ് ഇവിടെ ബസുകൾ ഇല്ലാത്തതിന് കാരണം. കൊയ്യo വഴി തളിപ്പറമ്പിലേക്കോ, മയ്യിൽ വഴി കണ്ണൂരിലേക്കോ പുതിയ ബസ് റൂട്ട് അനുവദിക്കാനുള്ള സമയ വിടവ് ഇല്ലാത്തതാണ് പ്രശ്‌നമെന്നാണ് ബസ് ഉടമകൾ പറയുന്നത്. പെർമിറ്റ് ലഭിക്കാനും കടമ്പകൾ ഏറെയുണ്ട്. അനുകൂല നടപടികൾക്കായി റോഡ് ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടും.   

 കെ. അജയൻ, പഞ്ചായത്തംഗം, മയ്യിൽ പഞ്ചായത്ത്

വേണം കെ. എസ്. ആർ. ടി. സി. ബസ് റൂട്ട്

ചെക്കിക്കടവ് വഴി കണ്ണൂരിലേക്കും കൊയ്യo വഴി തളിപ്പറമ്പിലേക്കും കെ എസ് ആർ ടി സി ബസ് അനുവദിക്കുകയാണ് യാത്ര ക്ളേശo ഇല്ലാതാക്കാനുള്ള നടപടി. 

       കെ. സി. സുരേഷ്,                  മാതൃഭൂമി ഏജൻ്റ്, വേളം

മികച്ച റോഡുണ്ടായിട്ടും ബസോടാത്തത് പരിശോധിക്കണം

മികച്ച റോഡ് നിലവിലുണ്ടായിട്ടും ബസുകൾ ഓടാത്തത് ഗതാഗത വകുപ്പ ഉദ്യോഗസ്ഥർ പരിശോധിക്കണം

പി.പി. സുരേഷ് ബാബു  പ്രഥമാധ്യാപകൻ,            പെരുവങ്ങൂർ എൽ പി സ്‌കൂൾ

തീരദേശ സംരക്ഷണം പ്രധാനം

കാർഷിക സമ്പത്ത് ഏറെയുള്ള ചെക്കിക്കടവ് തീരദേശ സംരക്ഷണം ഉറപ്പാക്കണം

പി.വി അസീസ്,                    കർഷകൻ, ചെക്കിക്കടവ്

0/Post a Comment/Comments

Advertisement