മമ്പറം: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ലീഡേർസ് മീറ്റ് നടത്തി. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂളിൽ ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ എം.പി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.ലിഷ ദീപക് സ്നേഹഭാഷണം നടത്തി. ടി.ഒ.മോഹനൻ എം.എൽ.എ വി.പി.അബ്‌ദുൾ റഷീദ് തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് നീതുപ്രിയ, ജില്ലാ പ്രസിഡണ്ട് ഷസൽഹാരിസ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി.സന്തോഷ് കുമാർ, എ.കെ.ദീപേഷ്, കെ.കെ.ഗീത, ബി.ആനന്ദബാബു, പി.കെ.ഇന്ദിര, കെ.കെ.ബീന, കെ.ടി.ഹരീഷ്, പി.പി.രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment