മയ്യിൽ: വായന ലഹരിയാക്കുന്ന കാര്യാം പറമ്പിലെ എൺപത്തിയഞ്ചുകാരിയായ എം.കെ. സരസ്വതി അമ്മയുടെ ഗ്രന്ഥശേഖരത്തിലെ കാലം നമിക്കുന്ന നൂറ് ക്ലാസിക്ക് ഗ്രന്ഥങ്ങൾ ഇനി വള്ളിയോട്ട് ജയകേരള വായനശാലക്ക് .ഡി. സി. ബുക്സ് പുറത്തിറക്കിയ വിശ്വസാഹിത്യ താരാവലിയുടെ 12 വാള്യങ്ങളിലായുള്ള നൂറ് ക്ളാസിക്ക് ഗ്രന്ഥങ്ങളാണ് വള്ളിയോട്ട് വയൽ ജയകേരള വായനശാലക്ക് കൈമാറിയത് . ഗ്രന്ഥശാല ദിനത്തിലാണ് പുസ്തകങ്ങൾ വായനശാല സെക്രട്ടറി ഇ.പി. രാജൻ, പ്രസിഡൻ്റ് വി.വി. ദേവദാസൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയത് . വായനശാല ഭാരവാഹികളായ ടി.എൻ . ശ്രീജ, കെ.വി.ഗീത, എം.വി.ഓമന എന്നിവരും എം. കെ. പത്മനാഭൻ , എം.കെ. വിദ്യാധരൻ തുടങ്ങിയവരും പങ്കെടുത്തു. ജീവിത സായന്തനത്തിലെ ഏകാന്തതയിൽ ലോക ക്‌ളാസിക്കുകൾ, പുരാണങ്ങൾ, പത്രമാസികകൾ എന്നിവയാണ് സരസ്വതി അമ്മക്ക് കൂട്ടാകുന്നത്.

Post a Comment