മയ്യിൽ: പഞ്ചായത്തിലെ ആഫ്രിക്കൻ ഒച്ച് വ്യാപകമായ പ്രദേശങ്ങളിൽ ഒച്ച് നിയന്ത്രണത്തിനായി താറാവുകളെ ഇറക്കുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മയിൽ പഞ്ചായത്തുമായി സഹകരിച്ചാണ് ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണത്തിനായുള്ള ക്യാമ്പയിൻ മാതൃകയിലുള്ള പദ്ധതിക്കു തുടക്കമായത്. പദ്ധതിയുടെ ഭാഗമായി ക്ലാസുകൾ സംഘടിപ്പിക്കുകയും ഭക്ഷ്യക്കെണി ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ ഒച്ചിനെ നിയന്ത്രിക്കാനായി താറാവുകളെ വിതരണംപഞ്ചായത്ത് പ്രസിഡന്റ് സി.സി . വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ മീര മഞ്ജുഷ ക്ലാസെടുത്തു , വൈസ് പ്രസിഡൻ്റ് എൻ.വി. ശ്രീജിനി , ടി കെ ബാലകൃഷ്ണൻ, പഞ്ചായത്തംഗം. എ. ഇ, പ്രജ്വൽ കൃഷി ഓഫീസർമാരായ പി.വി . അഖിൽ, കെ. ബിജോയ് എന്നിവർ സംസാരിച്ചു.


Post a Comment