ദേശീയ അദ്ധ്യാപക ദിനമായ സപ്തംബർ 5 ന് മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച അദ്ധ്യാപകനും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കൊടക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളുമായ മയ്യിൽ സ്വദേശി ഒ.എം അജിത് മാസ്റ്ററെ അവരുടെ വസതിയിൽ വച്ച് പൊന്നാടയും, സ്നേഹോപഹാരവും നൽകി ആദരിച്ചു...
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ
സി.കെ പ്രേമരാജൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റീജണൽ ചെയർപേഴ്സൺ ലയൺ പി.കെ നാരായണൻ ആദരവ് സമർപ്പിച്ചു...
പി രാധാകൃഷ്ണൻ,
വിസി മനോമോഹനൻ, സ്മിജ ഗോപിനാഥ്, ബാബു പണ്ണേരി, ബാലകൃഷ്ണൻ പി.പി, പി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment