Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശിയിൽ പന്നിക്കൂട്ടം നശിപ്പിച്ചത് മൂന്നേക്കറിൽ വിളഞ്ഞ പാടം

ചെറുപഴശ്ശിയിൽ പന്നിക്കൂട്ടം നശിപ്പിച്ചത് മൂന്നേക്കറിൽ വിളഞ്ഞ പാടം

 


മയ്യിൽ: നൂറുമേനി വിളഞ്ഞ പാടം കൊയ്യാനൊരുങ്ങിയ കർഷകരെ കണ്ണീർ കുടിപ്പിച്ച് പന്നിക്കൂട്ടത്തിൻ്റെ വിളയാട്ടം . മയ്യിൽ പഞ്ചായത്തിലെ ചെറുപഴശ്ശി പാടശേഖരത്തിലെ മുന്നേക്കർ വിളഞ്ഞു പാകമായ നെൽക്കതിരുകളാണ് പന്നികൾ  ചവിട്ടി മെതിച്ച് വെള്ളത്തിനടിയിലാക്കിയത്.  കൊയ്ത്തിനായി യന്ത്രം വരുത്താനുള്ള ആലോചനകൾ നടത്തുന്നതിനിടെയാണ് രണ്ട് ദിവസങ്ങളിലായി പന്നികൾ കൂട്ടത്തോടെ പാടത്തിറങ്ങി നശിച്ചിച്ചത് . ഒന്നാം വിള നെൽകൃഷിക്കായി മയ്യിൽ കൃഷി ഭവൻ്റെ സഹകരണത്തോടെ അത്യുൽപാദന ശേഷിയുള്ള വിത്തായ പൗർണമിയാണ് ഇവിടെ വിതച്ചിരുന്നത്. ഒരേക്കർ കൃഷിയിറക്കാൻ 35000 രൂപയിലധികം ചിലവായതായാണ് കർഷകർ പറയുന്നത്. ഇക്കുറി വനിതാ കർഷകരാണ് ഇവിടെ കൂടുതലായി വിളയിറക്കി പരിപാലിച്ചിരുന്നത്. കർഷകരായ എ.രജനി, എം. ദേവയാനി, പി. അജിത, സി.കെ. ശാന്തകുമാരി, എ. സുശീല ,എ. ചന്ദ്രമതി, കെ. നളിനി, കെ.പി. ബാലകൃഷ്ണൻ, റിട്ട: അധ്യാപകൻ പി.വി. മുകുന്ദൻ എന്നിവരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. എ.പി. മുകുന്ദൻ സെക്രട്ടറിയും സി.കെ. ശ്രീനിവാസൻ പ്രസിഡൻ്റുമായ സമിതിയാണ് പാടശേഖരത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്...     

       സൗരോർജ വേലി സ്ഥാപിക്കണo             ചെറു പഴശ്ശി പാടശേഖരത്തിൽ കാട്ടു പന്നികൾ കയറാതിരിക്കാൻ സൗരോർജ വേലി സ്ഥാപിക്കണം . പഞ്ചായത്തിലെ പാടശേഖരങ്ങളിൽ മികച്ച ഇരുപ്പൂ നിലങ്ങളിലൊന്നാണിത് . പച്ചക്കറി ഉൽപാദനത്തിലും മുന്നിട്ടു നിൽക്കുന്ന പാടശേഖരത്തിന് പന്നി ശല്യമാണ് കടുത്ത വെല്ലുവിളി

  എ.രജനി, മുതിർന്ന കർഷക ,കടൂർ മുക്ക്

  കൃഷി നില നിർത്താൻ നടപടി വേണം      ജലസേചന സൗകര്യമുള്ള മികച്ച പാടങ്ങളിലൊന്നായ ചെറുപഴശ്ശിയിലെ കർഷകരെ കൃഷി യിൽ നിന്ന് മാറി നിൽക്കുന്നത് തടയാൻ വന്യമൃഗ ശല്യം തടയാൻ അടിയന്തിര നടപടി ഉണ്ടാകണം. പന്നികളെ വെടി വെക്കാനുള്ള ഷൂട്ടർമാരെ നിയോഗിക്കണം . അടുത്ത കാലത്തായാണ് കൃഷിയെ കൈവിടാനുള്ള പ്രവണത വർധിച്ചിട്ടുള്ളത്. പി. കുഞ്ഞിക്കൃഷ്ണൻ, ഗ്രന്ഥശാല - സാംസ്‌കാരിക പ്രവർത്തകൻ, ചെറുപഴശ്ശി.        


 വിള ഇൻഷൂറൻസ് ഉടൻ ലഭ്യമാക്കണം

പന്നികളുടെ ശല്യംമൂലം വിള നശിക്കാനിടയായ കർഷകർക്ക് വിള ഇൻഷൂറൻസിലൂടെ നഷ്ട പരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി ഉണ്ടാകണം  കെ.പി. മുകുന്ദൻ, സെക്രട്ടറി, ചെറുപഴശ്ശി പാടശേഖര സമിതി  



എം. പാനൽ ഷൂട്ടർ മാരെ നിയോഗിക്കും 


ചെറുപഴശ്ശി പാടശേഖരത്തിലെ പന്നി ശല്യത്തെ ചെറുക്കാൻ 15 അംഗ അംഗീകൃത എം പാനൽ ഷൂട്ടർമാരെ അടിയന്തിരമായി നിയോഗിക്കും. 

സിസി വിനോദ് കുമാർ, പ്രസിഡൻ്റ് മയ്യിൽ പഞ്ചായത്ത് ...

റിപ്പോർട്ട് : എം. കെ. ഹരിദാസൻ


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്