കണ്ണാടിപ്പറമ്പ്: മാനവമൈത്രിയും പരസ്പര സ്നേഹവുമാണ് തിരുനബി(സ്വ)ലോകത്തിന് നൽകിയ പ്രധാന സന്ദേശങ്ങളിലൊന്നെന്ന് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പ്രസ്താവിച്ചു. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ്, കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂളിൽ സംഘടിപ്പിച്ച 'മീലാദ് സമ്മേളനവും മാനവ മൈത്രി സദസ്സും' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്നേഹമാണ് തിരുനബി' എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എൻ മുസ്തഫ അദ്ധ്യക്ഷനായി. ഉസ്താദ് മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി.കെ.പി അബൂബക്കർ ഹാജി, സൈഫുദ്ദീൻ നാറാത്ത്, അനസ് ഹുദവി. ഹാഫിള് അബ്ദുല്ല ഫൈസി, ആനന്ദ് പി.പി, കെ.സുധാകരൻ, സി.എം.പി ദാമോദരൻ മാസ്റ്റർ, എൻ.ഇ ഭാസ്കര മാരാർ, ടി.പി ആലി ഹാജി സംബന്ധിച്ചു. ഹസനവി റഫീഖ് ഹുദവി സ്വാഗതവും അബ്ദുൽ മജീദ് ഹുദവി നന്ദിയും പറഞ്ഞു.

Post a Comment