Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വീട്ടിലേക്കൊരോട്ടോ പദ്ധതി : കുറ്റിയടിക്കൽ നടത്തി.

വീട്ടിലേക്കൊരോട്ടോ പദ്ധതി : കുറ്റിയടിക്കൽ നടത്തി.

കുറ്റ്യാട്ടൂർ : ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കരുതൽ പദ്ധതി വീട്ടിലേക്കൊരോട്ടോ പദ്ധതിയിൽ മൂന്നാമത്തെ റോഡിൻ്റെ കുറ്റിയടി നടന്നു. വാർഡ് ഒമ്പത് കോമക്കരി പുതുക്കുളങ്ങരയിലെ പട്ടികജാതി കുടുംബമായ രാമകൃഷ്ണൻ പ്രേമ ഭമ്പതികൾക്കാണ് ഇതിൻ്റെ ഭാഗമായി ഒരു ചെറു വാഹനം വീട്ടിലേക്ക് എത്തുന്ന വഴി ഉണ്ടായത്. പുതുക്കുളങ്ങരയിലെ ദിനേശ് ബാബു, കമ്പിൽ സ്വദേശി അജിത്ത് എന്നിവരുടെ ഭൂമിയാണ് ഇതിൻ്റെ ഭാഗമായി വിട്ടു നൽകിയത്. ഇരുവരേയും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി കോമള, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ, പഞ്ചായത്തംഗങ്ങളായ എം ഇന്ദിര, ലതിക വി, കെ അച്ചുതൻ, വി.സി ജയപ്രകാശൻ, സി.കെ പ്രദീപൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. എം ബിന്ദു എന്നിവരും നാട്ടുകാരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്