നാറാത്ത്: സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച UDF സർക്കാരിനെതിരെ CPIM നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.
കമ്പിൽ ടൗണിൽ നിന്ന് ആരംഭിച്ച പ്രകടനം നാറാത്ത് ബസാറിൽ സമാപിച്ചു. തുടർന്ന് നാറാത്ത് ബസാറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
CPIM പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. കെ. ബൈജു അധ്യക്ഷത വഹിച്ചു. പി. പവിത്രൻ സ്വാഗതം പറഞ്ഞു.
എൻ. അശോകൻ, അരക്കൻ പുരുഷോത്തമൻ, ടി. അശോകൻ എന്നിവർ സംസാരിച്ചു.

Post a Comment