മയ്യിൽ : യുവധാര കടൂർ, DYFI, AIDWA, ബാലസംഘം കടൂർ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ കടൂറിൽ റോഡും പരിസരവും ശുചീകരിച്ചു. കടൂർ ചായമുറി മുതൽ റൗഫ് സ്റ്റോർ വരെയുള്ള റോഡരികാണ് ഓണാഘോഷ പരിപാടിയുടെ ഭാഗമായി ശുചീകരിച്ചത്. സംഘാടകസമിതി ചെയർമാൻ വി സന്തോഷ്, കൺവീനർ സി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. CPIM മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി പി നാസർ, DYFI മേഖല കമ്മിറ്റി അംഗം പി വിപിൻ, AIDWA യൂണിറ്റ് സെക്രട്ടറി കെ ഭാർഗ്ഗവി, കെ വൈശാഖ്, പ്രിഥ്വി സജീവൻ, ഇ മിഥുൻരാജ് എന്നിവർ പങ്കാളികളായി. തിരുവോണനാളായ ആഗസ്ത് 26നാണ് 'കടൂറോണം'.

Post a Comment