മയ്യിൽ:മൈ ഭാരത് കണ്ണൂരിന്റെ സഹകരണത്തോടെ തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയം സ്വച്‌ഛതാ പക്ഷാചരണം സംഘടിപ്പിച്ചു. മയ്യിൽ– കാഞ്ഞിരോട് റോഡ്, ഗ്രന്ഥാലയം, തായംപൊയിൽ എഎൽപി സ്‌കൂൾ, തായംപൊയിൽ അങ്കണവാടി പരിസരം സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. മയ്യിൽ കാഞ്ഞിരോട് റോഡരിക് കാട് വെട്ടിത്തെളിച്ച് ശുചീകരിച്ചു. ഓടകളിലെ തടസം നീക്കുകയും പ്ലാസ്‌റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് ഹരിതകർമസേനക്ക് കൈമാറാനായി ശേഖരിക്കുകയും ചെയ്‌തു. പഞ്ചായത്ത് അംഗം എം വി രാധാമണി ഉദ്‌ഘാടനം ചെയ്‌തു. പി പി സതീഷ് കുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ സി ശ്രീനിവാസൻ, എം വി സുമേഷ് എന്നിവർ സംസാരിച്ചു.

Post a Comment