മയ്യിൽ:കോറളായി ഖിദ്മത്തുൽ ഇസ്ലാം മദ്രസ ആൻഡ് നൂർ മസ്ജിദ് കമ്മിറ്റി നബിദിനാഘോഷവും സാംസ്‌കാരിക ഘോഷയാത്രയും നടത്തി. വിദ്യാർത്ഥികളുടെ ദഫ്, അറബനമുട്ട്, പായസ, മധുര പലഹാര വിതരണം, അന്നദാനം എന്നിവയും നടത്തി. വൈകീട്ട് നടന്ന പൊതുസമ്മേളനം മഹല്ല് ഖത്തീബ് നയീമുദ്ധീൻ ഇർഫാനി ഉദ്ഘാടനം ചെയ്തു. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.സി. സോമൻ നമ്പ്യാർ മുഖ്യ പ്രഭാഷണവും സമ്മാന വിതരണവും നടത്തി. പ്രസിഡണ്ട് ടി.വി. അസൈനാർ അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി യു.പി. അബ്ദുൽ മജീദ്, മുഹ്സിൻ ഇർഫാനി, ഷഫീഖ് ഇർഫാനി, സൈഫുദ്ദീൻ, ഉമ്മർ പട്ടുവം, കെ.നസീർ, സി.ഹംസ, അനസ് കൊവ്വൽ, ആർ.പി.ലത്തീഫ്, യു.കെ.ഉബൈദ്, കെ.പി.നാസിം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Post a Comment