Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തായംപൊയിൽ യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം, യുവരശ്മി സ്പോർട്സ് ക്ലബ്ബ്ഓണാഘോഷം സംഘടിപ്പിച്ചു

തായംപൊയിൽ യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം, യുവരശ്മി സ്പോർട്സ് ക്ലബ്ബ്ഓണാഘോഷം സംഘടിപ്പിച്ചു

   


  മയ്യിൽ : യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം, യുവരശ്മി സ്പോർട്സ് ക്ലബ്ബ്, കൈരളി ബാലവേദി, വനിതാവേദി തായംപൊയിൽ സംയുക്ത ആഭിമുഖ്യത്തിൽ യുവ ഓണം 2K26 സംഘടിപ്പിച്ചു.  ഓണക്കപ്പ് ഫുട്ബോൾ ലീഗ്, ടോപ് 10 മ്യൂസിക്കിൻറെ കരോക്കെ ഗാനമേള,  വോളിബോൾ ലീഗ്, കാരംസ്, പൂക്കള മൽസരം, മൊബൈൽ ഗെയിംസ് , കായിക മൽസരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു.സമാപന സമ്മേളനംമയ്യിൽ ഗ്രാമപഞ്ചായത്ത്  വികസന സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ  ടി കെ ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു പഞ്ചായത്തംഗങ്ങളായ എം. വി. രാധാമണി, പിട്ടൻ രാജേഷ്  എന്നിവർ സംസാരിച്ചു .തുടർന്ന് വനിതാവേദിയുടെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്