Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കെ എസ് എസ് പി.യു സ്വാതന്ത്യദിനാഘോഷം

കുറ്റ്യാട്ടൂർ കെ എസ് എസ് പി.യു സ്വാതന്ത്യദിനാഘോഷം

കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കുറ്റ്യാട്ടൂർ പെൻഷൻ ഭവനിൽ നടന്ന പരിപാടിയൂനിറ്റ് രക്ഷാധികാരിയും മുതിർന്ന നേതാവുമായ കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .  പ്രസിഡൻറ് എം.ജനാർദ്ദനൻ  ദേശിയ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര ചരിത്രം - കനൽ പാതകളുടെ എന്ന വിഷയത്തിൽ  കവിയും വാഗ്മിയുമായ ഇ.പി.ആർ. വേശാല  പ്രഭാഷണം നടത്തി. കെ.പി. വിജയൻ , കെ രാമകൃഷ്ണൻ, സി.ബാലഗോപാലൻ , പി.വി. ലക്ഷ്മണൻ, സി.രാമകൃഷ്ണൻ ,കെ.വി.ചന്ദ്രൻ സി.വി.രത്നവല്ലി, കെ.ഗംഗാധരൻ , കെ.രാജൻ, മുകുന്ദൻ പുത്തലത്ത്, കെ.വി. സരസ്വതി , കെ.സുലോചന എന്നിവർ സംസാരിച്ചു. ദേശഭക്തി,കവിതാലാപങ്ങളും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്