Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശിയിൽ യാത്രാ ക്‌ളേശം രൂക്ഷം : ടി. കെ . ഗോവിന്ദൻ എം എൽ .എ . സന്ദർശനം നടത്തി

ചെറുപഴശ്ശിയിൽ യാത്രാ ക്‌ളേശം രൂക്ഷം : ടി. കെ . ഗോവിന്ദൻ എം എൽ .എ . സന്ദർശനം നടത്തി

മയ്യിൽ : യാത്രാക്ലേശം രൂക്ഷമായ ചെറുപഴശ്ശിയിലെ തകർന്ന റോഡുകൾ ടി. കെ. ഗോവിന്ദൻ എം എൽ എ സന്ദർശിച്ചു. ചെക്കികുളം, കോളച്ചേരി റോഡുകളെ നിരത്തുപാലം മയ്യിൽ റോഡുമായി ബന്ധിപ്പിക്കുന്ന മയ്യിൽ പഴയ വില്ലേജ് ഓഫീസ് റോഡ് പൂർണമായും തകർന്നിട്ടുള്ളത്. ഈ റോഡിലൂടെ കാൽനട യാത്ര പോലും ദുഷ്കരമാണ്. ചെറുപഴശ്ശിയെ മയ്യിൽ ടൗണുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ റോഡാണിത്, കാർഷികാവശ്യങ്ങൾക്കും, വിദ്യാർഥികൾക്കും ഏറെ ഗുണകരമായ റോഡ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായ നിലയിലാണുള്ളത്. റോഡ് പുനർ നിർമ്മിക്കുന്നതിനു വേണ്ടി ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം എം എൽ എ ക്ക് നിവേദനം നൽകിയിരുന്നു.

പ്രതീക്ഷ കലാകേന്ദ്രം പ്രസിഡന്റ്‌രഞ്ജിത് കല്യാടൻ, ഭാരവാഹികളായ, സത്യൻ പൊറമ്പാത്ത്, കെ.സി.ചന്ദ്രമോഹനൻ, പി.സി. പുളിയാല കൃഷ്‌ണൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിക്കാവശ്യപ്പെടുമെന്ന് ഉറപ്പു നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്