Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആടാനും പാടാനും അവരെത്തി:മേഘ്‌നയുടെ വീട്ടിൽ

ആടാനും പാടാനും അവരെത്തി:മേഘ്‌നയുടെ വീട്ടിൽ

മയ്യിൽ: ക്ലാസിൽ നടക്കുന്ന വിശേഷങ്ങൾ പങ്കുവെക്കാനും പരിചയപ്പെടാനും അവരെത്തി, ഒപ്പം സമ്മാനപ്പൊതികളും.  കയരളം യു.പി. സ്‌കൂളിലെ ഏഴാം ക്ലാസിലെ ഭിന്നശേഷിക്കാരിയായ മേഘ്‌നയുടെ വീട്ടിലാണ് സമഗ്ര ശിക്ഷ പദ്ധതിയിലെ ഓണചങ്ങാതി കൂട്ടം പരിപാടിയുമായി ബന്ധപ്പെട്ട് സഹപഠിതാക്കൾ, അധ്യാപകർ, ബ്ലോക്ക് റിസോഴ്‌സ് സെൻ്ററിലെ പ്രവർത്തകർ എന്നിവരെത്തിയത്. പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ നിർവഹിച്ചു. എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസർ പി. ബഷീർ പദ്ധതി വിശദീകരണം നടത്തി. ബി.പി. സി. എം. ഉനൈസ്, പ്രഥമാധ്യാപിക ഇ.കെ. രതി, പി.കെ. ഹേമലത തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്