Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തെരുവുവിളക്കിൽ നിന്നും വൈദ്യുതാഘാതം, സംരക്ഷണം നൽകി യുവാക്കൾ

തെരുവുവിളക്കിൽ നിന്നും വൈദ്യുതാഘാതം, സംരക്ഷണം നൽകി യുവാക്കൾ

നാറാത്ത്: നാറാത്ത് രണ്ടാം വാർഡ് തൃക്കൺമഠം ശിവക്ഷേത്രത്തിന് സമീപത്തെ തെരുവ് വിളക്ക് മഴ സമയങ്ങളിൽ ഓൺ ചെയ്യുമ്പോൾ വൈദ്യുതി ആഘാതം ഏൽക്കാതിരിക്കുന്നതിന് സമീപത്തെ യുവാക്കൾ സംരക്ഷണം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ മഴ സമയത്ത് തെരുവ് വിളക്ക് ഓൺ ചെയ്ത പ്രദേശ വാസികളായ അതുൽ കെ വി, സമീപത്ത് കച്ചവടം നടത്തുന്ന പള്ളിക്കണ്ടി രാജീവൻ എന്നിവർക്കാണ് ഷോക്കേറ്റത്. തുടർന്ന് അതുൽ, ജിഷ്ണു, രാജീവൻ എന്നിവർ ചേർന്നാണ് സൽകർമ്മം ചെയ്തത്.

നിരവധി തവണ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല എന്നും ഇവർ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്