Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബി ജെ പി മയ്യിൽ മണ്ഡലം ഹർഘർ തിരംഗ യാത്ര നടത്തി

ബി ജെ പി മയ്യിൽ മണ്ഡലം ഹർഘർ തിരംഗ യാത്ര നടത്തി

മയ്യിൽ: ബി ജെ പി മയ്യിൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഹർഘർ തിരംഗയുടെ പ്രചരണാർത്ഥം നൂറോളം ദേശീയ പതാകകളുമേന്തി കൊണ്ട് തിരംഗ യാത്ര നടത്തി. കണ്ട കൈ റോഡിൽ നിന്നും ആരംഭിച്ച യാത്ര മയ്യിൽ ടൗൺ ചുറ്റി മയ്യിൽ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ച് പുഷ്പാർച്ചനയും നടത്തി ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. ബി ജെ പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ ഉപാധ്യക്ഷ കേണൽ സാവിത്രി അമ്മ കേശവൻ ദേശീയ പതാക മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്തിന് കൈമാറി . സംസ്ഥാന സമിതി അംഗം ബേബി സുനാഗർ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി സി മോഹനൻ, കെ കെ നാരായണൻ, ശോഭ എം വി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ് രാമത്ത്, ദീപു കെ സി കടമ്പേരി വൈസ് പ്രസിഡന്റുമാരായ ജയചന്ദ്രൻ ഇ കെ, ഗീത വി വി, സെക്രട്ടറിമാരായ ബാബു വികാസ്, ദാമോധരൻ പാലക്കൽ. ശ്രീത പി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയശ്രീ കെ പി, SC മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് എസ്ആന്തൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രാജീവൻ പരത്തി, കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ പി ഗോപാലകൃഷ്ണൻ, മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ സോമൻ, കൂറ്റ്യാട്ടൂർ ഏരിയ പ്രസിഡന്റ് രാഘവൻ കെ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംനസാജു റാം, Sc മോർച്ച മണ്ഡലം പ്രസിഡന്റ് പ്രമോദ് കെ കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീധരൻ കെ തുടങ്ങി നിരവധി നേതാക്കന്മാരും നൂറോളം പ്രവർത്തകന്മാരും തിരംഗ യാത്രയിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്