നാറാത്ത്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പുഷ്പകൃഷി വികസന പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ഒന്നാം വാർഡിലെ കമ്പിൽതെരു ഗണപതി ക്ഷേത്രത്തിന് സമീപം നടന്ന പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. ലീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരണം നടത്തി. നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി ഹസീനത്ത്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷ പാളത്ത് വാർഡ് മെമ്പർമാർ, സി.ഡി.എസ് ചെയർപേഴ്സൺ ജിഷ, കൃഷി ഓഫീസർ സന്ധ്യ, എം.വി.സതീഷ് കുമാർ മുൻ പഞ്ചായത്ത് സെക്രട്ടറി സി. ബാലൻ, ആർ പി വത്സല,സി ഡി എസ് മെമ്പർ റഷീദ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹരിത ജെ. എൽ. ജി യുടെ നേതൃത്വത്തിൽ സരള, അനിത എന്നിവരാണ് പുഷ്പകൃഷി നടത്തിയത്.

Post a Comment