Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സീബ്ര വരയില്ല : നിയന്ത്രണങ്ങൾ പാലിക്കാതെ ടിപ്പറുകളും . മയ്യിലിൽ റോഡ് മുറിച്ച് കടക്കൽ ഭീഷണിയിൽ

സീബ്ര വരയില്ല : നിയന്ത്രണങ്ങൾ പാലിക്കാതെ ടിപ്പറുകളും . മയ്യിലിൽ റോഡ് മുറിച്ച് കടക്കൽ ഭീഷണിയിൽ

മയ്യിൽ: ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിന് മുന്നിലെ പ്രധാന റോഡിൽ സീബ്ര വരകൾ മാഞ്ഞിട്ട് ആറ് മാസം. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെ ക്കൻ്ററി സ്കൂളിനു മുന്നിലാണിത്. പുതിയതെരു - ചാലോട് പ്രധാന പാതയിൽ വിവിധ യിടങ്ങളിലെ സീബ്ര വരകളാണ് പൂർണമായും മാഞ്ഞത് .സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ നൂറു കണക്കിന് വിദ്യാർഥികളാണ് കൂട്ടത്തോടെ ഇതിലൂടെ റോഡ് മുറിച്ചു കടക്കുന്നത്. ഇതിനിടെ വേഗത്തിലെത്തുന്ന  അപരിചിതമായ വാഹനങ്ങളിലെ ഡ്രൈവർമാരാണ്  സീബ്ര വരകളില്ലാത്തതിൽ പ്രയാസപ്പെടുന്നത്. പലപ്പോഴും രക്ഷിതാക്കൾ ഇടപ്പെട്ടാണ് വിദ്യാർഥികളെ റോഡ് മുറിച്ചു കടത്തി വിടുന്നത്.

സ്‌കൂൾ സമയത്തെ ടിപ്പർ യാത്രക്കും  നിയന്ത്രണമില്ല

സ്കൂളുകൾക്കു മുമ്പിലൂടെയുള്ള ടിപ്പർ ലോറികളുടെ ഓട്ടം നിയന്ത്രിച്ചുള്ള ഉത്തരവുണ്ടെങ്കിലും പലപ്പോഴും നടപ്പാകുന്നില്ല. വിദ്യാർഥികൾ റോഡ് കുറുകെ കടക്കുന്നതിനിടെ രാവിലെയും വൈകീട്ടും ലോറികൾ ചീറിപ്പാഞ്ഞെത്തുന്നതും ഇവിടെ പതിവാകുകയാണ്. ടിപ്പർ ലോറികളുടെ ഓട്ടം നിയന്ത്രിക്കണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി ഉയരുകയാണ്.

സീബ്ര വരകൾ നടപ്പാക്കണം

ഗതാഗത നിയന്ത്രണത്തിന് വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന സീബ്ര വരകൾ പുന:സ്ഥാപിക്കണം

സുരു പഴശ്ശി

രക്ഷിതാവ്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്