മയ്യിൽ: പാട്ടും പാടി ചികിത്സാ സഹായത്തിന് പണം കണ്ടെത്തി മയ്യിൽ ടോപ് ടെൻ മ്യൂസിക്. വൃക്കസംബന്ധമായ അസുഖം മൂലം പ്രയാസത്തിലായ കടൂർ ഒറവയലിലെ പി വി സജൻ ലാലിനാണ് ഓണ കാലത്ത് ഗാനമേള സംഘടി പ്പിച്ച് ധനസമാഹരണം നടത്തിയത്. തായം പൊയിൽ യുവജന വായനശാലയും യുവരശ്മി സ്പോർട്സ് ക്ളബ് എന്നിവ ചേർന്നാണ് പരിപാടി നടത്തിയത്. പഞ്ചായത്തംഗം പിട്ടൻ രാജേഷിന് ടോപ് ടെൻ മ്യൂസിക് ഡയരക്ടർ കൊന്നക്കാട് ബാലകൃഷ്ണൻ തുക നൽകി . വായന ശാല പ്രസിഡൻ്റ് സി.പി. നിധിൻ, എം . അശ്വന്ത്, കെ. രാമചന്ദ്രൻ , പര ക്കോത്ത് മനോജ്, എം. വി. രാജൻ എന്നിവർ സംബന്ധിച്ചു

Post a Comment