Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സജൻലാലിൻ്റെ ജീവന് വേണം കനിവുള്ളവരുടെ കരുതൽ

സജൻലാലിൻ്റെ ജീവന് വേണം കനിവുള്ളവരുടെ കരുതൽ

 


മയ്യിൽ: നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായ ഇടപ്പെട്ടിരുന്ന യുവാവ് ജീവൻ നില നിർത്താൻ കനിവുള്ളവരുടെ കരുതലിന് കാക്കുന്നു. വൃക്കസംബന്ധമായ അസുഖത്താൽ പ്രയാസപ്പെടുന്ന കടൂർ ഒറവയലിലെ 32 കാരനായ പി.വി .സജൻ ലാലാണ് ചികിത്സാ സഹായം തേടുന്നത്. ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി.വി. രാജൻ്റെയും സതിയുടെയും മകനാണ്. നിർധന കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്ന സജൻ ലാൻ ഒരു വർഷത്തോളമായി ചികിത്സ നടത്തിവരികയായിരുന്നു . ഇപ്പോൾ ഇരു വൃക്കകളും മാറ്റിവെക്കുന്നതിനായി 29 ന് ശസ്ത്രക്രിയ നടത്താനാണ് ഡോക്‌ടർമാർ തീരുമാനിച്ചിട്ടുള്ളത്. പിതാവായ പി.വി. രാജനാണ്  വൃക്ക നൽകുന്നത്. ശസ്ത്രക്രിയക്കായിആറ് ലക്ഷo രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നുണ്ട് . ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ രക്ഷാധികാരിയായി ചികിത്സാ കമ്മിറ്റി രൂപവത്‌കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഗ്രാമദീപം വായനശാലയിൽ നടന്ന യോഗത്തിൽ മയ്യിൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായിപി. രാജേഷ് (ചെയ)എം. പുരുഷോത്തമൻ

  കെ.പി. ഷമൽ(വൈസ്. ചെയ)പുച്ചേരി ബാലൻ (കൺ)എം.ഭരതൻ

    ടി. ഇ. ഷനോജ്(ജോ: കൺ) എം. രാഘവൻ (ഖജ) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായം ചികിത്സാ കമ്മിറ്റിയുടെ മയ്യിൽ സ്‌റ്റേറ്റ് ബാങ്കിലെ അക്കൗണ്ട് നമ്പർ : 45476886558 IFSC Code : SBIN 007 1024 എന്ന നമ്പറിൽ അയക്കാം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്