Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാലങ്ങാട്ട് നാരായണൻ നായർ നിര്യാതനായി

പാലങ്ങാട്ട് നാരായണൻ നായർ നിര്യാതനായി

കണ്ണപുരം : മൊട്ടമ്മൽ പോസ്റ്റോഫീസിനു സമീപം പാലങ്ങാട്ട് നാരായണൻ നായർ (94) അന്തരിച്ചു. ഇന്ത്യൻ ആർമി റിട്ട. ഹവിൽദാറാണ്. 1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തിലും 1965 , 1971 വർഷങ്ങളിലെ ഇന്ത്യാ- പാകിസ്ഥാൻ യുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കണ്ണപുരം ബ്രാഞ്ച് കെട്ടിപ്പെടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം ബ്രാഞ്ചിൻ്റെ മുൻ രക്ഷാധികാരിയാണ്. പാലങ്ങാട്ട് തറവാട് കാരണവരാണ്.

ഭാര്യ : നാരായണി അമ്മ

മക്കൾ : അനിൽകുമാർ (സെക്യൂരിറ്റി സ്‌റ്റാഫ്, ശ്രീനാരായണ ഗുരു എഞ്ചിനിയറിംഗ് കോളേജ്, കോറോം), അനിത സുകുമാരൻ, സുശീൽ കുമാർ (മെറ്റൽ ഫാബ്രിക്കേഷൻ വർക്സ്, മട്ടന്നൂർ), രാജേഷ് പാലങ്ങാട്ട് (സംസ്ഥാന പ്രസിഡൻ്റ്, കേരള മൺപാത്രനിർമ്മാണ സമുദായ സഭ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ), ദിനു മൊട്ടമ്മൽ (അസി.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, താവം പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ. സംസ്ഥാന അസി.സെക്രട്ടറി, ഐ.എൻ.ടി.യു.സി. കല്യാശ്ശേരി റീജിനൽ പ്രസിഡന്റ്)

മരുമക്കൾ: ഡോ. പി.ടി. സുകുമാരൻ (സ്‌കിൻ സ്പെഷ്യലിസ്റ്റ്, കണ്ണപുരം), ബിന്ദുജ (അധ്യാപിക, ചെന്നൈ), രൂപ (മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്)

സഹോദരങ്ങൾ : പി. ലക്ഷ്മണൻ ( റിട്ട. സീനിയർ ഡിവിഷണൽ മാനേജർ, എൽ.ഐ.സി - ബംഗ്ലൂരു ), പരേതനായ ബാലൻ നായർ (റിട്ട. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗ്ലൂരു)

ചൊവ്വാഴ്ച്ച ( 11- 8- 2026 ) രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനം

സംസ്‌കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്