Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരവുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

മയ്യില്‍:  പുസ്തകങ്ങളിലൂടെ പരിചയപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ നേരിട്ടെത്തിയപ്പോള്‍ പലര്‍ക്കും  അത്ഭുതവും അമ്പരപ്പും . കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ്  ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളെ ദൃശ്യാവിഷ്‌കാരം നടത്തിയത്.  ഒറ്റക്കണ്ണന്‍ പോക്കറും പാത്തുമ്മയും സാറാമ്മയും  വിദ്യാലയത്തിലെത്തി.  തുടര്‍ഡന്ന് ആനവാരി രാമന്‍ നായരും എട്ടു കാലി മമ്മൂഞ്ഞും വേദിയിലെത്തി സംഭാഷണം നടത്തി. പിന്നീടെത്തിയത് മണ്ടന്‍ മൂത്തപ്പയും മജീദുമാണ്.  സൈനികനും സുഹറയും പാചകതൊഴിലാളിയും കൂട്ടത്തിലെത്തിയപ്പോള്‍ വേദി ബഷീറിന്റെ ലോകം തന്നെയായി മാറിയിരുന്നു.  സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എം. ഉനൈസ് പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രഥമാധ്യാപിക പി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു.അധ്യാപികമാരായ സരിത രമില്‍, എം. ധന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി>

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്