കുറ്റിയാട്ടൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ ഭൗമ സൂചികാ പദവിയുള്ള കുറ്റിയാട്ടൂര്‍ മാവ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വേറിട്ട മല്‍സരം നടത്താനൊരുങ്ങി പഞ്ചായത്ത്. കുറ്റിയാട്ടൂര്‍ മാവിന്‍ തൈകള്‍ നട്ട് ഒരു വര്‍ഷത്തേക്കുള്ള പരിപാലനമാണ് വിഷയം. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങള്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാനവസരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ അറിയിച്ചു.ഫോണ്‍: 9846566344,9947373858
Post a Comment