നാട്ടുകാര്‍ കൈകോര്‍ത്തു:പെരുമാച്ചേരിയില്‍ റോഡിലെവെള്ളക്കെട്ടിന് പരിഹാരമായി
മയ്യില്‍: കനത്ത മഴയില്‍ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിന് നാട്ടുകാരുടെ ഇടപെടലില്‍ പരിഹാരം. പെരുമാച്ചേരി എ.യു.പി. സ്‌കൂളിനു സമീപത്തെ റോഡരികിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. തുടര്‍ന്ന് കോറോത്ത് വിനോദ്,കോറോത്ത് രമേശന്‍, എം.ബി. സമ്പത്ത്, അരിങ്ങേത്ത് രമേശന്‍, പി. മോഹനന്‍ തുടങ്ങിയവര്‍ റോഡരികിലെ കോണ്‍ക്രീറ്റ് മുരിച്ച് മാറ്റിയാണ് വെള്ളം നീക്കം ചെയ്തത്.

Post a Comment