Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആവേശത്തിരയിളക്കി വനിതാ പെനൽട്ടി ഷൂട്ടൗട്ട്

ആവേശത്തിരയിളക്കി വനിതാ പെനൽട്ടി ഷൂട്ടൗട്ട്

തായംപൊയിൽ : ഫിഫ വേൾഡ് കപ്പ് 2026 നോടനുബന്ധിച്ച് യുവജന വായനശാല ഗ്രന്ഥാലയം യുവര്മി സ്പോർട്സ് ക്ലബ് വനിതാവേദി സംയുക്ത ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ടീച്ചർ നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ ശ്രീമതി രാധാമണി എം വി നിർവഹിച്ചു. വനിത വേദി സെക്രട്ടറി സുനില സി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാ വേദി പ്രസിഡണ്ട് ലളിത സി വി അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. വായനശാല പ്രസിഡണ്ട് പി രാജേഷ്, കമ്മറ്റി അംഗം രാഘവൻ ടി എന്നിവർ ആശംസ നേരുകയും വനിതാ വേദി അംഗം ശാലിനി നന്ദി പറയുകയും ചെയ്തു. വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്ന ഷൂട്ടൗട്ട് മൽസരത്തിൽ രോഹിണി പികെ ഒന്നാം സ്ഥാനവും രാജിക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

0/Post a Comment/Comments