കട്ടോളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
വായനശാല പ്രസിഡണ്ട് M. C. വിനതയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചേലോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക വിലാസിനി. T. V. അനുസ്മരണ പ്രഭാഷണം നടത്തി.
JRF 2026 സ്കോളർഷിപ്പ് നേടിയ P. ജിൻസിയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. P.P. വസന്തകുമാരി ക്യാഷ് അവാർഡ് നൽകി.സ്കോളർഷിപ്പ് ജേതാവായ ജിൻസി മറുമൊഴി നടത്തി
വായനശാല ജോയിന്റ് സെക്രട്ടറി K. K. പ്രസന്ന സ്വാഗതവും വൈസ് പ്രസിഡണ്ട് K. സജീവ് കുമാർ നന്ദിയും അറിയിച്ചു.

Post a Comment